Saturday, June 11, 2011

ഒരു മഴയൊരുമിച്ചു നനയാന്‍ വിളിച്ചപ്പോള്‍


കോഴിക്കോട്: ഗസല്‍ ഗായകന്‍ ഷഹബാസ് അമന്റെ പുതിയ ആല്‍ബം 'സജ്നി...' മന്ത്രി എം.കെ. മുനീര്‍ കലക്ടര്‍ പി.ബി. സലീമിന് നല്‍കി പ്രകാശനം ചെയ്തു. മൊത്തം എട്ട് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്.
ഷഹബാസ് സംഗീതം നല്‍കി പാടിയ ആല്‍ബത്തില്‍ പ്രശസ്ത ഗായിക ഗായത്രിയും പാടിയിട്ടുണ്ട്.
ഷഹബാസിന്റെ 'സജ്നീ... സജ്നീ...', പി.ടി. അബ്ദുറഹ്മാന്റെ 'ഓത്തുപള്ളിയില്‍' എന്നിവക്ക് പുറമെ ഡോ. കവിത ബാലകൃഷ്ണന്റെ 'ഹേ ഗായിക...', പ്രദീപ് അഷ്ടമിച്ചിറയുടെ 'എത്ര ദൂരയാണെങ്കിലും', വീരാന്‍കുട്ടിയുടെ 'മണ്ണിനടിയില്‍', എന്‍.പി. സജീഷിന്റെ 'ഒരു മഴ', കബീറിന്റെ 'ആ പനിനീര്‍പ്പൂക്കള്‍', ഡി. സന്തോഷിന്റെ 'ഒരു പാനപാത്രം' തുടങ്ങിയ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. (മാധ്യമം, ജൂണ്‍ 5 ഞായര്‍)

4 comments:

സുസ്മേഷ് ചന്ത്രോത്ത് said...

എനിക്കിഷ്ടാണ് ഷഹബാസ് അമന്‍റെ ആലാപനശൈലി.തീര്‍ച്ചയായും ഈ പാട്ടുകള്‍ കേള്‍ക്കും.

Unknown said...

"ശരാന്തലിനു" ശേഷം പുതിയ ഗസല്‍ , ഏഷ്യ നെറ്റ് വാര്‍ത്തയില്‍ ഇതിനെ കുറിച്ച് ഉണ്ടായിരുന്നു അന്ന് മുതല്‍ കാത്തിരികുന്നു ഇതിനു വേണ്ടി ....

- സോണി - said...

ഗസലുകളുടെ മാസ്മരികശക്തി അപാരം...

msbanesh.blogspot.com said...

സിഡി ഡിവിഡി കടകളില്‍ എത്തിത്തുടങ്ങിയോ?

Post a Comment