Sunday, November 8, 2009

ദൃശ്യദേശങ്ങളുടെ ഭൂപടം


ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച എന്‍.പി. സജീഷിന്റെ 'ദൃശ്യദേശങ്ങളുടെ ഭൂപടം' എന്ന പുസ്തകം കഥാകൃത്ത് എബ്രഹാം മാത്യു വിനു എബ്രഹാമിന് നല്‍കി പ്രകാശനം ചെയ്യുന്നു
നല്ല എഴുത്തുകാര്‍ ഇപ്പോഴും സ്വീകരിക്കപ്പെടുന്നു:
വി. രാജകൃഷ്ണന്‍
തിരുവനന്തപുരം: വായന മരിച്ചിട്ടില്ലെന്നും നല്ല എഴുത്തുകാര്‍ ഇപ്പോഴും സ്വീകരിക്കപ്പെടുന്നുണ്ടെന്നും പ്രശസ്ത നിരൂപകന്‍ വി. രാജകൃഷ്ണന്‍ പറഞ്ഞു. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന എന്‍.പി. സജീഷിന്റെ 'ദൃശ്യദേശങ്ങളുടെ ഭൂപടം', കെ.വി. പ്രവീണിന്റെ 'ഡിജാന്‍ ലീ', ടി.കെ. അനില്‍ കുമാറിന്റെ 'അല്‍കാഫിറൂന്‍^സംവാദങ്ങളുടെ പുസ്തകം' എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തുകാര്‍ക്ക് ആദരവ് കല്‍പ്പിക്കുന്ന ചെറുന്യൂനപക്ഷം ഇപ്പോഴുമുണ്ട്. . മുന്‍ തലമുറയിലെ എഴുത്തകാര്‍ക്ക് സ്വയം ആവിഷ്കരിക്കുന്നതിലും കൃതികള്‍ പ്രസാധനം ചെയ്യുന്നതിലും പ്രയാസം നേരിട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ അതില്‍ മാറ്റമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് എബ്രഹാം മാത്യു 'ദൃശ്യദേശങ്ങളുടെ ഭൂപടം' വിനു എബ്രഹാമിനും അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ 'ഡിജാന്‍ ലീ' എബ്രഹാം മാത്യുവിനും വി. രാജകൃഷ്ണന്‍ 'അല്‍കാഫിറൂന്‍^സംവാദങ്ങളുടെ പുസ്തകം' ആര്‍. ഉണ്ണിക്ക് നല്‍കിയും പ്രകാശനം ചെയ്തു.എബ്രഹാം മാത്യു, ആര്‍.ഉണ്ണി, ജി.ആര്‍. ഇന്ദുഗോപന്‍, വിനുഎബ്രഹാം എന്നിവരും സംസാരിച്ചു. എന്‍.പി. സജീഷ്, കെ.വി. പ്രവീണ്‍, ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡി.സി ബുക്സ് എഡിറ്റോറിയല്‍ സമിതിയംഗം ആര്‍. രാംദാസ് സ്വാഗതം പറഞ്ഞു.
(മാധ്യമം ദിനപത്രം 2009 നവംബര്‍ 9 തിങ്കള്‍)

3 comments:

abid adivaram said...

Sajeesh, Hearty congratulations!

A.Chandrasekhar said...

all the very best to you and your new book sajeesh. congrats...

Nat said...

congratulations

Post a Comment